2006-ലെ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാണമോ, വിതരണമോ, വില്പ്പനയോ നടത്തുന്നവര്‍ നിര്‍ബന്ധമായും ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചുള്ള രജിസ്ട്രേഷന്‍ അല്ലെങ്കില്‍ ലൈസന്‍സ് എടുക്കേണ്ടതാണ്. ആവശ്യമായ രജിസ്ട്രേഷന്‍ അല്ലെങ്കില്‍ ലൈസന്‍സ് എടുക്കാത്തവര്‍ക്ക് പിഴയും തടവ് ശിക്ഷയും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
രജിസ്ട്രേഷന്‍
പന്ത്രണ്ട് ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവ് ഉള്ള സ്ഥാപനങ്ങള്‍ ആണ് FSSAIരജിസ്ട്രേഷന്‍ എടുക്കേണ്ടത്. നിലവില്‍ ഒരു വര്‍ഷത്തേക്ക് രജിസ്ട്രേഷന്‍ എടുക്കുന്നതിന് നൂറ് രൂപയാണ് ഫീസ്. അതുപോലെ രജിസ്ട്രേഷന്‍ പുതുക്കുന്നതിനും ഒരു വര്‍ഷത്തേക്ക് നൂറ് രൂപ ഫീസ് നല്‍കണം. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാല്‍ ഫീസിന്റെ പത്ത് ശതമാനം അടച്ച് ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാം.
ആവശ്യമായ രേഖകള്‍
FSSAIരജിസ്ട്രേഷന്‍ എടുക്കുന്നതിന് സംരംഭകന്റെ പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍, വോട്ടേഴ്സ് ഐഡി, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് പോലെയുള്ള ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ആവശ്യമാണ്. ഡി&ഒ ലൈസന്‍സോ, ആരോഗ്യ വകുപ്പിന്റെ എന്‍.ഒ,സി-യോ എടുത്തിട്ടുണ്ട് എങ്കില്‍ അതും നല്‍കാം.
അപേക്ഷിക്കുന്നത് എങ്ങനെ?
FSSAI രജിസ്ട്രേഷന്‍ എടുക്കുന്നതിന് ഓണ്‍ലൈനായി https://foodlicensing.fssai.gov.in എന്ന വെബ്സൈറ്റ് വഴി സ്വയം അപേക്ഷിക്കുകയോ അല്ലെങ്കില്‍ അക്ഷയ വഴി അപേക്ഷിക്കുകയോ ചെയ്യാം.
രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഇ-ട്രഷറി സംവിധാനം ഉപയോഗിച്ച് അടയ്ക്കാം.സ്വയം അപേക്ഷിക്കുന്ന വിധം
https://foodlicensing.fssai.gov.in എന്ന വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യുക
സൈന്‍ അപ് ചെയ്ത് യൂസര്‍ നയിമും പാസ്സ് വേര്‍ഡും ക്രിയേറ്റ് ചെയ്യുക.(ഇത് പിന്നീട് ആവശ്യം വരും)
അതില്‍ ചോദിക്കുന്ന വിവരങ്ങള്‍ നല്‍കണം
ഫോട്ടോയും ഐഡിയും സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്ത്കൊടുക്കണം
ഡിക്ലറേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് അത് പൂരിപ്പിച്ച് സൈന്‍ ചെയ്തതിനു ശേഷം സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം.രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഇട്രഷറി സംവിധാനം ഉപയോഗിച്ച് അടയ്ക്കണം.
അപേക്ഷ സബ്മിറ്റ് ചെയ്യുമ്പോള്‍ ഒരു റഫറന്‍സ് നമ്പര്‍ ലഭിക്കും. അത് പിന്നീടുള്ള അന്വോഷണങ്ങള്‍ക്ക് ഉപയോഗിക്കാം.
അപേക്ഷയില്‍ തെറ്റുണ്ടെങ്കിലോ അപേക്ഷ പൂര്‍ണ്ണം അല്ലെങ്കിലോ ഓണ്‍ലൈന്‍ ആയിത്തന്നെ അപേക്ഷ തിരിച്ചയക്കും. അത് തിരുത്തി വീണ്ടും അപേക്ഷിക്കാം.
അപേക്ഷ തൃപ്തികരമാണെങ്കില്‍ അത് പരിശോധിച്ച ശേഷം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അയച്ചുതരും.
ലൈസന്‍സ് നേടുന്നതിനും ഇതേ നടപടിക്രമം തന്നെയാണ്. എന്നാല്‍ അതിനു കൂടുതല്‍ ഡോക്യുമെന്റ്സ് നല്‍കേണ്ടതായി വരും
ചടയമംഗലം അക്ഷയ വഴി നിങ്ങൾക്ക് വളരെ സൗകര്യപൂർവം ഫുഡ് സേഫ്റ്റി രജിസ്ട്രേഷന്‍/ ലൈസന്‍സ്(FSSAI) അപേക്ഷ അയക്കാവുന്നതാണ് തെറ്റുകൾ വരാതെ അപേഷിക്കുവാൻ കഴിയും കൂടുതൽ വിവരങ്ങളക്ക് 9447102494
fssai registration Kerala
fssai registration status Kerala
Food Safety and Standards Authority of India (FSSAI)
Kerala, FSSAI Registration
Food Safety registration kerala