ഇനി ആധാർ സേവനങ്ങൾ ചടയമംഗലം അക്ഷയിലുംപുതിയ ആധാർ കാർഡ്  എടുക്കാൻ 

വിവിധ കാരണങ്ങളാൽ ഇത്  വരെ ആധാർ കാർഡ് എടുക്കാൻ പറ്റാത്തവർക്കും, ചെറിയകുട്ടികൾക്കും ഇപ്പോൾ എല്ലാ ദിവസവും ചടയമംഗലം അക്ഷയയിൽ നിന്നും  ആധാർ എടുക്കാം

കൈലുള്ള  ആധാർ പുതുക്കാം

ചെറുപ്പത്തിൽ ആധാർ എടുത്തവർ 5 വയസിലും 15 വയസ്സിലും നിർബന്ധമായും  നിങ്ങളുടെ ആധാർ പുതുക്കുക്ക അല്ലെങ്കിൽ നിങ്ങളുടെ ആധാർ സസ്പെൻസ് ചെയ്യപ്പെടാം, വിരലടയാളം പതിയാത്തവരും, ഫോട്ടോ മാറ്റണം എന്നുള്ളവരും, ആധാർ പുതുക്കുക്കണം

ആധാറിൽ  പേര് തിരുത്തുവാൻ 

നിങ്ങളുടെ ആധാറിൽ  നിങ്ങളുടെ പേര് നിങ്ങളുടെ സ്കൂൾ സർട്ടിഫിക്കറ്റ് പ്രകാരം (ഇനിഷ്യൽ ഉൾപ്പെടെ) അല്ലെങ്കിൽ എത്രയും പെട്ടെന്ന് നിങ്ങളുടെ ആധാർ തിരുത്തുക, ഇല്ലെങ്കിൽ  ബുദ്ധിമുട്ടാവാം

ആധാറിലെ  ജനന തിയ്യതി ശരിയാക്കാൻ 

നിങ്ങളുടെ ആധാറിൽ നിങ്ങളുടെ ജനന തിയ്യതി പൂർണമായും (date -month-year ) എന്ന രീതിയിൽ രേഖ പെടുത്തിയിട്ടുണ്ട് എന്ന്  ഉറപ്പ് വരുത്തുക

ആഡ്രസ് പുതുക്കാം

നിലവിലെ ആധാർ കാർഡിൽ അഡ്രസ്‌ തെറ്റിയവർ, താമസം മാറിയവർ, വിവാഹം കഴിഞ്ഞവർ, എന്നിവർ അവരുടെ  നിലവിലെ അഡ്രസ്സിലേക്ക് ആധാർ മാറ്റേണ്ടതാണ്

മൊബൈൽ നമ്പർ  ചേർക്കാം

നിങ്ങളുടെ ആധാർകാർഡിൽ  മൊബൈൽ നമ്പർ ചേർത്തിട്ടില്ല എങ്കിൽ, ലാൻഡ് ലൈൻ നമ്പർ, അല്ലെങ്കിൽ ഇപ്പോൾ ഉപയോഗിക്കാത്ത മൊബൈൽ, എന്നിവ ആണ് ഉപയോഗിക്കുന്നത് എങ്കിൽ  എത്രയും പെട്ടെന്ന് നിർബന്ധമായും നിങ്ങളുടെ ശരിയായ മൊബൈൽ നമ്പർ ചേർക്കുക

നിങ്ങളുടെ ആധാർ നഷ്ടപെട്ടാൽ ഡ്യൂബ്ലികേറ്റ് എടുക്കാനും, വിവിധ ആധാർ അതിഷ്ഠിത സേവങ്ങൾക്കും, നിങ്ങളുടെ ആധാറിൽ മൊബൈൽ നിർബന്ധമാണ്

തുടങ്ങീ ആധാറുമായി ബന്ധപ്പെട്ട എന്തു സേവനങ്ങൾക്കും ചടയമംഗലം അക്ഷയയുമായി ബന്ധപ്പെടുക